Share this Article
കേരളവിഷൻ ടെലിവിഷൻ അവാർഡ് 2024; മെർഷീന നീനുവിന് വോട്ട് ചെയ്യാം
വെബ് ടീം
posted on 09-08-2024
1 min read
Mersheena Neenu

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലെ ശാലിനിയെ മലയാളികൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. സത്യ എന്ന പെൺകുട്ടി എന്ന സീരിയലിലൂടെ മിനി സ്ക്രീൻ താരമായ മെഷിന നീനുവാണ് ശാലിനിയെ അവതരിപ്പിക്കുന്നത്.

 പാരിജാതം എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ അരുണ,  സീമ, എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ രസ്നയുടെ സഹോദരിയാണ് മെർഷീന നീനു.

യൂകെജിയിൽ പഠിക്കുമ്പോൾ ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് മെർഷിന നീനു ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. പിന്നീട് ഒരുപിടി സിനിമകളിലും താരം മുഖം കാണിച്ചിട്ടുണ്ട്.

കേരളവിഷൻ ടിവി അവാർഡ് 2024ലെ ബെസ്റ്റ് ആക്ട്രെസ് വിഭാഗത്തിലെ നോമിനേഷൻ ലിസ്റ്റിൽ മെർഷിന നീനുവിൻ്റെ പേരുമുണ്ട്. മെർഷിന നീനുവിന് അവാർഡ് നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുവെങ്കിൽ ഇപ്പോൾ തന്നെ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെർഷിനയ്ക്ക് വോട്ട് ചെയ്യാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം 

മെർഷീന നീനു,  റെബേക്ക സന്തോഷ്, അമല ഗിരീശൻ, ഐശ്വര്യ റാംസായി എന്നിവരാണ് കേരളവിഷൻ ടി വി അവാർഡ് 2024ലെ ബെസ്റ്റ് അക്ട്രെസിനുള്ള നോമിനേഷൻ ലിസ്റ്റിലുള്ളവർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article