രണ്ടാമത് കേരളവിഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 6 മണിക്ക് എറണാകുളം കലൂര്‍ ഐഎംഎ ഹൗസിലായിരിക്കും അവാര്‍ഡ് പ്രഖ്യാപനം. മലയാള ടെലിവിഷന്‍ രംഗത്തെ പ്രതിഭകള്‍ക്കും കലാമൂല്യമുള്ള സൃഷ്ടികള്‍ക്കും കേരളവിഷന്‍ നല്‍കിവരുന്ന സുപ്രധാന പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുക. സീരിയല്‍-പ്രോഗ്രാം വിഭാഗങ്ങളിലായി 16 പുരസ്‌കാരങ്ങളാണ് ജനകീയ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്. കേരളവിഷന്‍ ചാനല്‍ ചെയര്‍മാന്‍ പി.എസ്. സിബി, കേരളവിഷന്‍ ചാനല്‍ എംഡി പ്രജേഷ് അച്ചാണ്ടി, സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, കെസിസിഎല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, സിഡ്‌കോ പ്രസിഡന്റ് വിജയകൃഷ്ണന്‍. കെ, യെല്ലോ ക്ലൗഡ് ചെയര്‍മാന്‍ ശിവപ്രസാദ് എം എന്നിവരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.