Share this Article
image
പുതിയ വോയിസ് ഫീച്ചറുമായി വാട്ട്സ്ആപ്പ്
WhatsApp with new voice feature

വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. വലിയ ഗ്രൂപ്പുകളിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമായ ഫീച്ചറാണിത്. കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് പുതിയ ഫീച്ചര്‍. പൊതുവെ മിക്ക ആളുകളും ആശയങ്ങള്‍ പങ്കുവെക്കാനും സംസാരിക്കാനുമെല്ലാം നിലവില്‍ വാട്സ് ആപ്പ് വീഡിയോകോളുകളെയാണ് ആശ്രയിക്കാറ്.

എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോളിന് പല പരിമിതികളുമുണ്ട്. അതില്‍ പ്രധാനം അംഗങ്ങളുടെ എണ്ണമാണ്. ഇതിൽ  നിന്നും വ്യത്യസ്തമാണ് പുതിയ ഫീച്ചര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.മറ്റൊരു മാറ്റം സാധാരണ കോള്‍ വരുന്നത് പോലെ ഫോണ്‍ റിങ് ചെയ്യില്ല എന്നതാണ്. എന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി നോട്ടിഫിക്കേഷന്‍ ലഭിക്കും.

ക്ലബ്ബ് ഹൗസില്‍ നിന്നുള്ള ഒരു മാറ്റം എല്ലാവര്‍ക്കും എല്ലായിടത്തും പോയി സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ല എന്നതാണ്. അതത് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഈ സംവാദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കു.  33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. അല്ലാത്തവര്‍ ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ആശ്രയിക്കേണ്ടി വന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories