ഐഎസ്ആര്‍ഓയുടെ അഭിമാന ദൗത്യമായ സ്പാഡെക്‌സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി 60 ലാണ് വിക്ഷേപണം. സ്പാഡെക്‌സ് ഉപഗ്രഹങ്ങള്‍ക്കൊപ്പം 24 ചെറു പരീക്ഷണ വിക്ഷേപണങ്ങളും നടത്തും.
ഐഎസ്ആര്‍ഓയുടെ ഈ വര്‍ഷത്തെ അവസാന ദൗത്യമാണ് സ്‌പേസ് ഡോക്കിംഗ് എക്‌സിപെരിമെന്റ് അഥവാ സ്പാഡെക്‌സ്. ബഹിരാകശത്ത് വച്ച് ഉപഗ്രഹങ്ങള്‍ കൂടിച്ചേരുന്ന ഒന്നാവുന്നതാണ് സ്പാഡെക്‌സ് ദൗത്യം. ചേസര്‍, ടാര്‍ഗറ്റ് എന്നിങ്ങനെ രണ്ട് ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിനായി വിക്ഷേപിക്കുന്നത്.
220 കിലോ ഗ്രാം വീതം ഭാരം വരുന്ന ഇവ ലോഞ്ചിംഗ് വാഹനമായ പിഎസ്എല്‍വിയില്‍ നിന്ന് വേര്‍പെട്ട ശേഷം ബഹിരാകാശത്ത് വച്ച് വേര്‍പിരിയും. ഇവയെ വീണ്ടും കൂട്ടിയോജിപ്പിക്കുന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ദൗത്യം. സ്പാഡെക്‌സ് ദൗത്യം വിജയിച്ചാല്‍ സ്‌പേസ് ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ചന്ദ്രയാന്‍ നാല് ദൗത്യത്തിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഐഎസ്ആര്‍ഓയുടെ ശ്രമം.