Share this Article
Flipkart ads
റീച്ചാര്‍ജ് പ്ലാനുകളില്‍ ആകർഷകമായ ഓഫറുകളോടെ അടിമുടി മാറ്റം വരുത്തി വിഐ
വെബ് ടീം
posted on 28-12-2024
1 min read
vi plan

മുംബൈ: വോഡഫോൺ ഐഡിയയുടെ  (Vi)  പ്രീപെയ്ഡ് പ്ലാനുകളിൽ പുതിയത് അവതരിപ്പിക്കുകയും ആകർഷകമായ ഓഫറുകൾ ഉൾപ്പെടുത്തി പുതുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള പാക്കേജുകളിലും ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ലഭിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏറെ ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് വോഡഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്ന സൂപ്പർഹീറോ പ്ലാനുകൾ ഇപ്പോൾ കൂടുതൽ ആകർഷകമായിരിക്കുകയാണ്. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട്, കേരള, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന എന്നീ സർക്കിളുകളിൽ ലഭ്യമായ ഈ പ്ലാനുകൾ 365 രൂപയിൽ തുടങ്ങുന്നു. 365, 379, 407, 539, 649, 1,599 (2.5 ജിബി/ദിവസം), 3,699 (90 ദിവസത്തേക്ക് 50 ജിബി അധിക ഡാറ്റ) എന്നീ പ്ലാനുകളിൽ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ അർധരാത്രി മുതൽ ഉച്ചവരെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. ഈ സമയത്ത് ഡാറ്റയെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങളുടെ ഓൺലൈൻ ആവശ്യങ്ങൾ നിറവേറ്റാം. 

വോഡഫോണ്‍ ഐഡിയയുടെ 'ഹീറോ അണ്‍ലിമിറ്റഡ്' പ്ലാനുകള്‍ എല്ലാ സര്‍ക്കിളുകളിലും ലഭിക്കും. 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ ദിവസവും 1.5 ജിബി ഡാറ്റയ്ക്ക് പുറമെ മൂന്ന് ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റയും ആസ്വദിക്കാം. 579 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 3 ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റ ലഭിക്കും. അതേസമയം 1,749 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 45 ദിവസത്തേക്ക് 30 ജിബി അധിക ഡാറ്റയും 3,499 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ ലോംഗ് ടേം വാലിഡിറ്റിയും ഡാറ്റാ ആനുകൂല്യങ്ങളും കിട്ടും.

മാറ്റം വരുത്തിയ പ്രീപെയ്‌ഡ് പ്ലാനുകള്‍

719 രൂപ പ്ലാന്‍: വാലിഡിറ്റി 72 ദിവസം, പരിധിയില്ലാത്ത വോയിസ് കോള്‍, ദിവസവും ഒരു ജിബി ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് വീതം, ദിവസേനയുള്ള പരിധി കഴിഞ്ഞാല്‍ 60 കെബിപിഎസ് വേഗത്തില്‍ ഡാറ്റ. 

289 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആകെ 4 ജിബി ഡാറ്റ, 40 ദിവസത്തേക്ക് 600 എസ്എംഎസ്, അധികം ഉപയോഗിക്കുന്ന ഓരോ എംബി ഡാറ്റയ്ക്കും 0.50 രൂപ ഈടാക്കും. 

249 രൂപ പ്ലാന്‍: വാലിഡിറ്റി 24 ദിവസം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് വീതം. 

138 രൂപ പ്ലാന്‍: 10 ലോക്കല്‍ ഓണ്‍-നെറ്റ് നൈറ്റ് മിനിറ്റ്സ്, 100 എംബി ഡാറ്റ, 20 ദിവസം വാലിഡിറ്റി, രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നൈറ്റ് മിനിറ്റുകള്‍ കണക്കാക്കുക. 

128 രൂപ പ്ലാന്‍: 138 രൂപ പ്ലാനിന് സമാനമായി 18 ദിവസമാണ് 128 രൂപ റീച്ചാര്‍ജിന്‍റെ വാലിഡിറ്റി. 

വിഐ വണ്‍ പോര്‍ട്ട്ഫോളിയോ: പ്രീമിയം പ്ലാനുകള്‍

'വിഐ വണ്‍ പോര്‍ട്ട്‌ഫോളിയോ'യ്ക്ക് കീഴില്‍ രണ്ട് പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു. കോളിനും ഡാറ്റയ്ക്കും പുറമെ ബ്രോഡ്‌ബാന്‍ഡും, ഒടിടി സബ്‌സ്‌ക്രിപ്‌ഷനും വോഡഫോണ്‍ ഐഡിയ നല്‍കുന്നുണ്ട്. 

1,112 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ് വീതം, 90 ദിവസം വാലിഡിറ്റി, സോണിലിവ് മൊബൈല്‍ + ടിവി, 90 ദിവസത്തേക്ക് ഡിസ്‌നി+ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍. 

4,219 രൂപ പ്ലാന്‍: 365 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 2 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ്, ഒരു വര്‍ഷത്തേക്ക് സോണിലിവ് മൊബൈല്‍ + വി, ഡിസ്നി+ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories