Share this Article
മാന്നാറിൽ തുണി തേക്കുന്ന കടയ്ക്ക് തീ പിടിച്ചു
A cloth dyeing shop caught fire in Mannar

മാന്നാറിൽ തുണി തേക്കുന്ന കടയ്ക്ക് തീ പിടിച്ചു.മാന്നാർ ആലുമൂട് ജങ്ഷനിൽ പ്രവർത്തിച്ചു വന്ന SM തേപ്പ് കടക്കാണ് തീ പിടിച്ചത്.തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതതയിൽ ഉള്ള കടക്കാണ് തീ പിടിച്ചത്. മുണ്ട്, ഷർട്ട്‌, സാരി ഉൾപ്പടെ രണ്ടായിരത്തിലധികം തുണികൾ കടയിൽ ഉണ്ടായിരുന്നു. കടയിൽ ഉണ്ടായിരുന്ന തുണികൾ മുഴുവൻ കത്തി നശിച്ചു.

കടയുടെ ഉൾ വശം മുഴുവൻ കത്തി നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ കടയിൽ നിന്ന് പുക ഉയരുന്നതായി അടുത്തുള്ള ആൾ ഉടമയോട് പറഞ്ഞതപ്പോളാണ് കടക്കുള്ളിൽ തീ പിടിച്ച വിവരം അറിയുന്നത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് മാവേലിക്കരയിൽ നിന്നും സീനിയർ ഫയർ ഓഫീസർ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള അഗ്നി ശമന സേന യും നാട്ടുകാരും ചേർന്നു തീ അണച്ചു. ഫയർ ഓഫീസർ മാരായ അനീഷ് ചന്ദ്രൻ, അരുൺ ജി നാഥ്, അച്ചു, ഡ്രൈവർ പുഷ്പരാജ് ഹോം ഗാർഡ് മാരായ അജിത് കുമാർ ശശിധരൻ എന്നിവരും അഗ്നിശമന സേനയോടൊപ്പം ഉണ്ടായിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories