തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. അതേസമയം നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.