കോഴിക്കോട് വടകര അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യൻ വീട്ടിൽ അബൂബക്കർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു. പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം . ഇരുവരും അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു. ഇതിനിടെ ഫൈബർ വള്ളം തിരമാലയിൽ അകപ്പെടുകയായിരുന്നു.