Share this Article
image
കേരളത്തിൽ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായിത്തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണർക്ക് നന്ദിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
MINISTER PA MUHAMMAD RIYAS ON GOVERNOR MITTAYITHERUVU VISIT

കോഴിക്കോട്:കേരളത്തിൽ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായിത്തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണറോട് നന്ദി പറയുന്നുവെന്ന് മന്ത്രി പി  എ മുഹമ്മദ് റിയാസ്. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല. അത്ര ഭദ്രമാണ് കേരളത്തിലെ ക്രമസമാധാന നില . ഗവർണർ തന്നെ അത് നേരിട്ട് തെളിയിച്ചു. 

കോഴിക്കോട്ടെ ജനത  മിഠായിത്തെരുവിൽ നിങ്ങളെ സന്തോഷത്തോടെ ഹൽവ തന്ന് സ്വീകരിച്ചു. എന്നാൽ നിങ്ങൾ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു നോക്കൂ. ഹൽവ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും. അതാണ് കോഴിക്കോടിന്റെ  ബോധം . 

മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ ആ തെരുവിൽ നിങ്ങൾക്ക് ചോരക്കറ കാണാം. പാവപ്പെട്ടവന്റെ മക്കൾക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാർത്ഥികൾ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്എഫ്ഐ എന്ന സംഘടനയുടെ ചോരക്കറയാണ് അത് മിസ്റ്റർ ഗവർണർ. ഇതേ  മിഠായിത്തെരുവിൽ പണ്ട് ഒരു തീപിടുത്തം ഉണ്ടായിരുന്നു. അന്ന് ഫയർഫോഴ്സിനും വ്യാപാരികൾക്കും ഒപ്പം ഓടിവന്ന് വിദ്യാർഥികൾ ഒരു സംഘടനയുടെ കീഴിൽ അണിനിരന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. ആ സംഘടനയുടെ പേരാണ്   എസ്എഫ്ഐ . 

കേരളത്തിലെ കലാലയങ്ങളിൽ റാഗിംഗ് ഇല്ല . കാരണം സെയ്താലിയുടെ പിന്മുറക്കാരാണ് എസ്എഫ്ഐ . പട്ടാമ്പി കോളേജിൽ റാഗിങ്ങിന് എതിരെ പോരാട്ടം നടത്തി രക്തസാക്ഷിയായ സെയ്താലിയുടെ പിൻമുറക്കാർ . പിന്നെ നിങ്ങൾ എസ്എഫ്ഐയുടെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞുവല്ലോ. അടിയന്തരാവസ്ഥയുടെ നാളുകളിൽ എസ്എഫ്ഐയിൽ നിന്ന് രാജിവച്ചാൽ മിസ്സാ നിയമം ഒഴിവാക്കാം എന്ന് പറഞ്ഞപ്പോൾ ജീവിതത്തിൽ നിന്ന് രാജിവെക്കാം എന്നാൽ എസ്എഫ്ഐയിൽ നിന്ന് രാജിവെക്കാൻ തയ്യാറല്ല എന്നു പറഞ്ഞ മുഹമ്മദ് മുസ്തഫയുടെപിന്മുറക്കാരാണ് എസ്എഫ്ഐ എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories