Share this Article
തൃശ്ശൂര്‍ ചാവക്കാട് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷം
Attacks by street dogs in Thrissur Chavakkad are severe

തൃശ്ശൂര്‍ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ തെരുവുനായ്ക്കളുടെ ആക്രമണം.മൂന്ന് ആടുകളെ നായ്ക്കൾ കടിച്ചുകൊന്നു..കടപ്പുറം അഞ്ചങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് താമസിക്കുന്ന ചിന്നക്കൽ ഷെരീഫയുടെ വീട്ടിലെ ആടുകളെയാണ് തെരുവ് നായ്ക്കൾ  കടിച്ചു കൊന്നത്.ഇന്ന് പുലർച്ചയായിരുന്നു സംഭവം.വീട്ടുമുറ്റത്തെ മരം കൊണ്ട് നിർമ്മിച്ച കൂട്ടിലായിരുന്നു  ആടുകൾ ഉണ്ടായിരുന്നത്.കൂട്ടമായെത്തിയ നായ്ക്കൾ കൂട് പൊളിച്ച ശേഷം ആടുകളെ കടിച്ചുകൊല്ലുകയായിരുന്നു.കടപ്പുറം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories