Share this Article
image
കണ്ണൂരിൽ കെണിയിൽ കുടുങ്ങിയ കടുവ ചത്ത സംഭവം; കെണി ബോധപൂർവം വെച്ചതാണെന്ന് വനം വകുപ്പ്
The death of a tiger caught in a trap in Kannur; The forest department said that the trap was set deliberately

കണ്ണൂർ കൊട്ടിയൂരിൽ കെണിയിൽ കുടുങ്ങിയ കടുവ ചത്ത സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. കടുവ കുടുങ്ങിയത് കമ്പി വേലിയിൽ അല്ലെന്നും കേബിൾ കെണിയിലാണെന്നും വനം വകുപ്പ് കണ്ടെത്തി. സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകി ചോദ്യം ചെയാൻ വിളിപ്പിക്കും.

ചൊവ്വാഴച്ച പുലർച്ചെ നാല് മണിക്കാണ് കൊട്ടിയൂർ പന്നിയാംമലയിൽ കടുവ കെണിയിൽ കുടുങ്ങിയതായി കണ്ടെത്തിയത്. കമ്പി വേലിയിലാണ് കടുവ കുടുങ്ങിയത് എന്നായിരുന്നു ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ പരിശോധനകൾ നടത്തിയതിൽ നിന്നും കമ്പി വേലിയിലല്ല  കേബിള്‍ കെണിയിലാണ് കുടുങ്ങിയതെന്നാണ്  വനംവകുപ്പ് വ്യക്തമാക്കുന്നത്.വാഹനത്തിന് ഉപയോഗിക്കുന്ന കേബിളാണ് കെണിയാക്കിയതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നല്‍കും.

കെണിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മര്‍ദവും കടുവയുടെ മരണകാരണമായിട്ടുണ്ടെന്ന് വനംവകുപ്പ് പറയുന്നു . കൊട്ടിയൂര്‍ ആര്‍എഫ്ഒ സുധീര്‍ നരോത്തിനാണ് അന്വേഷണ ചുമതല.കടുവ ചാകാൻ കാരണം ശ്വാസകോശത്തിലെ അണുബാധയെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ പ്രാഥമിക നിഗമനം . ചൊവ്വാഴ്ച രാത്രിയില്‍ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയ കടുവ ചത്തത്.  കടുവ മണിക്കൂറികൾക്കുള്ളിൽ ചത്തത് മയക്കുവെടി കാരണമല്ലെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കുടുക്കില്‍നിന്ന് രക്ഷപെടാനുള്ള പരാക്രമത്തിനിടെ കടുവയുടെ പേശികൾക്കും പലയിടത്തും പരിക്കേറ്റിരുന്നു. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എൻ ടി സി എ പ്രോട്ടോകോൾ പ്രകാരം മൂന്ന് ഡോക്ടർമാരും ഡിഎഫ്ഒയുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് പോസ്റ്റ്മോർ‍ട്ടത്തിന് നേതൃത്വം നൽകിയത്.

കടുവയുടെ ആന്തരാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കയക്കും. സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മയക്കുവെടി വച്ച് പിടിക്കുന്ന മൃഗങ്ങൾ തുടരെ മരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.രണ്ട് മാസം മുൻപ് കണ്ണൂർ പാനൂരിൽ നിന്ന് പിടികൂടിയ പുലിയും മയക്കുവെടിക്ക് പിന്നാലെ ചത്തിരുന്നു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories