ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സാപ്പ്. പ്രൈാഫൈല്‍ ചിത്രങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഫീച്ചറാണ് വാട്ട്‌സാപ്പ് അവതരിപ്പിക്കുന്നത്. ബീറ്റാ വേര്‍ഷനില്‍ ലഭ്യമായ ഫീച്ചര്‍, താമസിയാതെ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
നിലവില്‍ പ്രൊഫൈല്‍ ചിത്രം സേവ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും തടയാന്‍ വാട്സ്ആപ്പില്‍ സംവിധാനമുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിന്ന് ഉപയോക്താവിനെ തടയുന്ന ഫീച്ചറാണ് വാട്ട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
പ്രൊഫൈല്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പോകുമ്പോള്‍ വാര്‍ണിങ് സന്ദേശം തെളിയുന്ന തരത്തിലാണ് ക്രമീകരണം. അനുവാദം ഇല്ലാതെ ചിത്രം എടുത്ത് ഷെയര്‍ ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. നിലവില്‍ പ്രൊഫൈല്‍ ചിത്രം ആരെല്ലാം കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനുള്ള ഓപ്ഷന്‍ വാട്സ്ആപ്പിലുണ്ട്. പ്രൈവസി സെറ്റിങ്സ് മെനുവിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.