Share this Article
ആറ്റിങ്ങലില്‍ ഭാര്യ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
latest news from Attingal thiruvananthapuram

ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വർക്കല സ്വദേശി അനിലിനെ  പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.   ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റിൽ ആയിരുന്നു കൊല്ലപ്പെട്ട പ്രീതയും ഭർത്താവ് ബാബുവും താമസിച്ചിരുന്നത്.  ഇവരുടെ മൂത്ത മകളുടെ ഭർത്താവ് അനിൽ ആണ് അപ്പാർട്ട്മെന്റ്റിൽ എത്തി, ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച ശേഷം ചുറ്റികകൊണ്ട് ഇവരെ  തലയ്ക്കടിച്ച് വീഴ്ത്തിയത്.

ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ബാബുവും പ്രീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ നാല് മാസമായി പ്രീതയുടെ മകളും   അനിലും തമ്മിൽ വിവാഹ മോചന കേസ് കോടതിയിൽ നടന്നുവരുകയയിരുന്നു.   അനിലിൻ്റെ  ഭാര്യ, രണ്ടു കുട്ടികളുമായി നിലവിൽ  പള്ളിപ്പുറത്തുള്ള ഫ്ലാറ്റിലാണ് താമസം.പ്രതിയെ  പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories