Share this Article
കണ്ണൂരിലും എം പോക്‌സ് സംശയം? വിദേശത്ത് നിന്നെത്തിയ യുവതിക്ക് രോഗലക്ഷണങ്ങള്‍
വെബ് ടീം
posted on 20-09-2024
1 min read
mpox

കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. അബുദാബിയിൽ നിന്നെത്തിയ 32 കാരിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്.യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധനക്ക് അയച്ചു. ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

വ്യാപനശേഷികുറഞ്ഞ എം പോക്സ് വകഭേദം 2 ബിയാണ് ഇയാളെ ബാധിച്ചിരിക്കുന്നതെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.

നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്. ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories