Share this Article
നാട്ടിലേക്ക് വരുന്നതായി അമ്മയ്ക്ക് ശബ്ദസന്ദേശം; പൂനെയിൽ ജോലി ചെയ്യുന്ന മലയാളി സൈനികനെ കാണാതായെന്ന് പരാതി
വെബ് ടീം
10 hours 33 Minutes Ago
1 min read
SOLDIER MISSING

കോഴിക്കോട്: പൂനെയിൽ ജോലി ചെയ്യുന്ന മലയാളി സൈനികനെ കാണാതായെന്ന് പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. ആർമി വിഭാഗവും എലത്തൂർ പൊലീസും അന്വേഷണം തുടങ്ങി.

ഈ മാസം 17നാണ് വിഷ്ണു കണ്ണൂരിൽ എത്തിയതായി വീട്ടുകാരെ അറിയിച്ചത്. നാട്ടിലേക്ക് വരുന്നതായാണ് അമ്മക്ക് വന്ന വോയ്സ് മെസേജ്. പിന്നീട് വീട്ടിൽ എത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.’ കുടുംബം എലത്തൂർ പോലീസിലും ജില്ലാ കളക്ടർ, കേന്ദ്ര മന്ത്രിമാർ എന്നിവർക്കും പരാതി നൽകി. പുനെ സൈനിക കേന്ദ്രത്തിൽ നടത്തിയ അന്വേഷണത്തിൽ നാട്ടിലേക്ക് വന്നതായാണ് വിവരം.

എലത്തൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനം, മൊബൈൽ ടവർ ലൊക്കേഷൻ പൂനെ ലോണാവാലയിൽ ആണെന്നാണ് കണ്ടെത്തിയത്. സൈനിക വിഭാഗവും അന്വേഷണം നടത്തുന്നു. മിലിട്ടറി ബോക്സിംഗ് ടീം താരമാണ് വിഷ്ണു. 9 വർഷമായി സൈനികൻ. അടുത്ത മാസം 11 നാണ് വിവാഹം. ഇതിനിടെ വിഷ്ണുവിനെ കണ്ടെത്തിയതായ തെറ്റായ പ്രചാരണം വന്നു. കാത്തിരിപ്പിലാണ് കുടുംബം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories