Share this Article
കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ സൗന്ദര്യവല്‍ക്കരണത്തിനായി നട്ട ചെടികള്‍ മോഷണം പോയി
cctv footage

കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ സൗന്ദര്യവൽക്കരണത്തിനായി നട്ട ചെടികൾ മോഷണം പോയി.. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു.. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം  കുന്നംകുളം പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.

കുന്നംകുളം നഗരസഭയുടെ നിർദ്ദേശപ്രകാരം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ചില്ലി ഫ്ലവേഴ്സ്,ചെമ്പലാസ് സ്ഥാപന ഉടമയും ജീവനക്കാരും ചേർന്ന് വർഷങ്ങളായി നട്ട് പരിപാലിച്ചിരുന്ന ചെടികളാണ് നശിപ്പിക്കപ്പെട്ടതും മോഷണം പോയതും.

സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. രാത്രിയുടെ മറവിലെത്തുന്ന മോഷ്ടാവ് വില കൂടിയ ചെടികൾ മോഷ്ടിക്കുകയും മറ്റു ചെടികൾ നശിപ്പിച്ചു കളയുകയും ചെയ്യുന്നതാണ് രീതി എന്ന് പറയുന്നു.

നിരവധി തവണയാണ് ഇത്തരത്തിൽ വിലകൂടിയ ചെടികൾ മോഷ്ടിക്കുകയും  നശിപ്പിക്കുകയും ചെയ്യുന്നത്. സംഭവത്തിൽ കുന്നംകുള പോലീസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന്‌  സ്ഥാപനങ്ങളുടെ ഉടമ  അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories