Share this Article
ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി പുതുമന ശ്രീജിത്ത്‌ നമ്പൂതിരി ഇന്ന് രാത്രി ചുമതലയേൽക്കും
Puthumana Sreejith Nampoothiri Appointed as New Melsanthi of Guruvayoor Temple

ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി പുതുമന ശ്രീജിത്ത്‌ നമ്പൂതിരി ഇന്ന് രാത്രി ചുമതലയേൽക്കും. പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി അത്താഴപൂജ കഴിഞ്ഞ് അധികാര ചിഹ്നമായ താക്കോൽക്കൂട്ടം വെള്ളിക്കുടത്തിൽ നിക്ഷേപിച്ച് സ്ഥാനം ഒഴിയും. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് താക്കോൽ പുതിയ മേൽശാന്തിയെ ഏല്പിക്കും. മേൽശാന്തി മാറ്റമായതിനാൽ ഇന്ന് രാത്രി വിളക്ക് എഴുന്നള്ളിപ്പ് ഉണ്ടാകില്ല. പുതിയ മേൽശാന്തി ഇന്ന് മുതൽ 6 മാസക്കാലം ക്ഷേത്രത്തിൽ തന്നെ താമസിച്ച്‌ പുറപ്പെടാ ശാന്തിയായി പൂജകൾ ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories