Share this Article
MDMA യുമായി വടക്കേക്കാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Defendantde

മാരക  മയക്ക് മരുന്നായ എംഡിഎംഎയുമായി വടക്കേക്കാട് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് സ്വദേശി  മുഹമ്മദ് അൻസാരിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ  കൊണ്ടുവരുന്നുണ്ടെന്ന ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ബിജുവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന്  കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നുമാണ്  പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്ന് 2.30 ഗ്രാം എംഡി എം എ പോലീസ് കണ്ടെടുത്തു.

ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് വടക്കേക്കാട് ഉൾപ്പെടെയുള്ള മേഖലകളിൽ വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രവികുമാർ അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories