Share this Article
അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mother and son were found dead in their home

തൃശൂർ ഇരിങ്ങാലക്കുട  പൊറുത്തിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ 73 വയസ്സുള്ള മാലതി, മകൻ 45 വയസ്സുള്ള സുജീഷ് എന്നിവരാണ് മരിച്ചത്.. 

 ഇന്നലെ അർദ്ധ രാത്രിയോടെയാണ്  വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു.

ഒടുവിൽ വീട്ടിൽ നിന്നും  ദുർഗന്ധം വമിച്ചതിനെ  തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട പോലിസിൽ വിവരം അറിയിക്കുകയായിരുന്നു.  സുജീഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. 

വിദേശത്തായിരുന്ന സുജീഷ് ആറ് വർഷമായി നാട്ടിലുണ്ട്..പോലിസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു. പോസ്റ്റ്മോർട്ടതിനുശേഷമേ മരണകാരണം സംബന്ധിച്ചു  വ്യക്തത വരൂവെന്ന്  പോലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories