കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബോംബ് ഭീഷണി. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിസ്താര എയര്‍ലൈന്‍സിന്റെ UK 518 -ാം നമ്പര്‍ വിമാനത്തിലാണ് യാത്രക്കാരൻ ഭീഷണി മുഴക്കിയത്. വിജയ് മാന്ധ്യാന്‍ എന്ന മഹാരാഷ്ട്ര സ്വദേശിയാണ് താന്‍ മനുഷ്യബോംബാണെന്ന് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
മുംബൈ വിസ്താര ഫ്‌ലൈറ്റിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജഭീഷണി. തുടര്‍ന്ന് സിഐഎസ്എഫ് പരിശോധന നടത്തി.പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. 3.50 നു പുറപ്പെടേണ്ടിയിരുന്ന വിമാനം സുരക്ഷാ പരിശോധനയ്ക്ക് ശേഷം 4.19-ഓടെ പുറപ്പെട്ടു.