Share this Article
ക്രയിനിൽ സ്കൂട്ടർ ഇടിച്ച് അപകടം; പരിക്കേറ്റ സ്കൂട്ടർ യാത്രികൻ ചികിത്സയിൽ
scooter accident


തൃശൂർ കുന്നംകുളം ചൊവ്വന്നൂരിൽ ക്രയിനിൽ സ്കൂട്ടർ ഇടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ വെള്ളറക്കാട് സ്വദേശി സിറാജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പ്രവർത്തികൾ നടക്കുന്ന പറമ്പിൽ നിന്ന്  റോഡിലേക്ക് കയറിയ ഭീമൻ ക്രയിനിൽ കുത്തനെയുള്ള തിരിവ് തിരിഞ്ഞെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ നാട്ടുകാരുടെ നേതൃത്വത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് സ്കൂട്ടർ യാത്രികൻ തീവ്ര പരിചരണ വിഭാഗത്തിലാണ്. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. കുത്തനെയുള്ള തിരിവ് ശ്രദ്ധിക്കാതെ അശ്രദ്ധമായി റോഡിലേക്ക് ക്രെയിൻ പ്രവേശിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. കുന്നംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories