Share this Article
ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി 9 വർഷത്തിനുശേഷം പിടിയിൽ
Defendant

ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി 9 വർഷത്തിനുശേഷം പിടിയിലായി. തൃശൂർ  ചിറ്റണ്ടയിൽ അനധികൃത മണൽ ലോറി തടഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെ  വിജയൻ എന്നയാളെ ലോറിയിടിച്ച് കൊന്ന കേസില പ്രതി നിഷാദിനെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത് 2011-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

ചിറ്റണ്ടിൽ വെച്അനധികൃത മണൽ ലോറി തടഞ്ഞതിനെ തുടർന്ന്  ഉണ്ടായ സംഘർഷത്തിനിടെയാണ് വിജയൻ കൊല്ലപ്പെട്ടത്.തമിഴ്‌നാട്ടിലെ തിരുപ്പൂർ ചിന്നകരുണൈ പാളയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റിജിൻ .എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ  പിടികൂടിയത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories