Share this Article
ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ ഷൂട്ട്, വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തിൽ ഇരുപതുകാരന്‍ മരിച്ചു
വെബ് ടീം
posted on 10-12-2024
1 min read
car accident

കോഴിക്കോട് ബീച്ച് റോഡില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു.

ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നതും ചെയ്‌സ് ചെയ്യുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്.റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ (ഡിഫൻഡറും ബെൻസും) ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു.  ബെൻസ് കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.

അതേ സമയം  ആല്‍വിന്‍ ഒറ്റമകനാണെന്നും മരണം വലിയ വേദനയാണെന്നും അയല്‍വാസി പ്രതികരിച്ചു.

രണ്ട് വര്‍ഷം മുന്‍പ് ആല്‍വിൻറെ കിഡ്‌നിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞതാണ്. മറ്റ് ഭാരമുള്ള ജോലികളൊന്നും ചെയ്യാന്‍ കഴിയില്ല. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആല്‍വിന്‍ വീഡിയോഗ്രാഫര്‍ ആണ്. ഒറ്റമകനാണെന്നും അയല്‍വാസി പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് ബീച്ച് റോഡില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു. ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നതും ചെയ്‌സ് ചെയ്യുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories