ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഏഴ് വിക്കറ്റിനാണ് ആര്‍സിബിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെ ആര്‍സിബി മറികടന്നു. വിരാട് കോലിയുടേയും ഫില്‍ സാള്‍ട്ടിന്റേയും അര്‍ധസെഞ്ച്വറികളാണ് ബെംഗളൂരുവിന്റെ വിജയത്തിന് നെടുംതൂണായത്. നാല് ഫോറും മൂന്ന് സിക്‌സറുകളുമായി 30 പന്തുകളിലാണ് കോലി അര്‍ധസെഞ്ച്വറി നേടിയത്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെയാണ് സാള്‍ട്ടിന്റെ 50 റണ്‍സ് നേട്ടം.