അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നഷ്ടപരിഹാരം നല്‍കാന്‍ മുനസിഫ് കോടതി ഉത്തരവ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ വന്നത്. കാടുകുറ്റി വട്ടോലി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയുമായ പ്രിന്‍സി ഫ്രാന്‍സിസാണ് പരാതി നൽകിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാനുമാണ് ചാലക്കുടി മുന്‍സിഫ് കോടതിയുടെ വിധി.