താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഷഹബാസിന്റെ പിതാവ് തടസവാദം ഉന്നയിച്ചതോടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റിമാന്‍റില്‍ കഴിയുന്ന ആറു വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തള്ളിയിരുന്നു.