വർഗീയത കത്തിക്കാനുള്ള ബിജെപിയുടെ നീക്കം അപകടകരമായ അവസ്ഥയിൽ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഖഫ് ബിൽ പാസായതിന്റെ അടിസ്ഥാനത്തിൽ ചേരിതിരിവിനുള്ള നീക്കം നടക്കുന്നു. ബിൽ പാസായതിന്റെ പേരിൽ എന്ത് നേട്ടമാണ് മുനമ്പത്ത് ജനങ്ങൾക്ക് ഉണ്ടാകുന്നതെന്ന് ബിജെപി വ്യക്തമാക്കുന്നില്ല. വർഗീയത ആളിക്കത്തിച്ച് വിഭജനത്തിന് ശ്രമിക്കുന്നു. ആർ എസ് സ് മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, കത്തോലിക്ക സഭയുടെ ഭൂമിയിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.