കെജിഎഫ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. രക്തത്തിൽ കുളിച്ചു നിൽക്കുന്ന പ്രഭാസിന്റെ ചിത്രത്തോടെയുള്ള പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചത്. ഡിസംബർ 22ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് നടൻ പൃഥ്വിരാജ് സുകുമാരനാണ്.വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിൽ ഡബിൾ റോളിലാണ് പ്രഭാസ് എത്തുന്നതെന്നാണ് റിപ്പോർട്ട്. തുടരെ തുടരെയുള്ള പരാജയങ്ങൾക്ക് ശേഷം പ്രഭാസിന് വിജയ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം കൂടിയാണ് സലാർ. ശ്രുതി ഹാസൻ ആണ് നായിക.
അതേസമയം ഡിസംബർ 22നാണ് ഷാരൂഖ് ഖാന്റെ 'ഡങ്കി' റിലീസിനെത്തുന്നത്. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തപ്‌സി പന്നുവാണ് നായിക. ചിത്രത്തിൽ അതിഥി വേഷത്തിൽ വിക്കി കൗശലും എത്തുന്നുണ്ട്. പ്രഭാസിന്റെ സലാറും ഷാറൂഖിന്റെ ഡങ്കിയും ഓരേ ദിവസം റിലീസ് ചെയ്യുമ്പോൾ നിറഞ്ഞ ആകാംക്ഷയിലാണ് ആരാധകർ. സലാറിന്റെ ഒടിടി റൈറ്റ്‌സ് ഇതിനോടകം തന്നെ നെറ്റ്‌ഫ്ലിക്‌സ് നേടിയിട്ടുണ്ട്.