തിരുവനന്തപുരം: മാർക്കോ സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നെന്ന് പരാതിയുമായി കോൺഗ്രസ് നേതാവ്.കെ.പി.സി.സി അംഗം ജെ.എസ് അഖിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് മാർക്കോ. ഞാൻ ഇന്നലെ മാർക്കോ കണ്ടിരുന്നു. സിനിമയിൽ മുഴുനീളെ വയലൻസ് ആണ് കുട്ടികളെ കാണിക്കാൻ പറ്റില്ല. സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ടെന്നും അഖിൽ പറഞ്ഞു.
എന്നാൽ ഒരുപാട് തീയറ്ററുകളിൽ ചിത്രം കാണാൻ ഫാമിലി പ്രേക്ഷകർക്കൊപ്പം കുട്ടികളും എത്തുന്നു. ഒരുപാട് വയലൻസ് അരങ്ങേറുന്നതിനാൽ ചിത്രം കാണാൻ 18 വയസിന് താഴെയുള്ള കുട്ടികളെ വിലക്കണമെന്നും അഖിൽ പരാതിയിൽ ആവശ്യപ്പെടുന്നു.
ഇതിനകം 31 കോടി നേടിയ ചിത്രം മാര്‍ക്കോ അതിവേഗം മുന്നേറുകയും 50 കോടി എന്ന സുവര്‍ണ സംഖ്യയിലേക്ക് എത്തുകയാണ് എന്നുമാണ് റിപ്പോര്‍ട്ട്.
മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.