Share this Article
Union Budget
പ്രൈവറ്റ് മെസേജയച്ചാല്‍ മാർക്കോയുടെ ലിങ്ക്; വ്യാജപതിപ്പ് കേസിൽ ആലുവ സ്വദേശി അറസ്റ്റില്‍
വെബ് ടീം
posted on 27-12-2024
1 min read
marco

കൊച്ചി: ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. സെറ്റ് ടോക്കര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമ അക്വിബ് ഫനാനാണ് കൊച്ചി സൈബര്‍ പൊലീസിന്‍റെ പിടിയിലായത്. പ്രൈവറ്റ് മെസേജയച്ചാല്‍ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു ഇയാളുടെ പോസ്റ്റ്. മെസേജ് അയച്ചവര്‍ക്ക് ചിത്രത്തിന്‍റെ ലിങ്ക് അയച്ച് നല്‍കുകയും ചെയ്തു. നിര്‍മാതാക്കളില്‍ ഒരാളായ മുഹമ്മദ് ഷെരീഫ് നല്‍കിയ പരാതിയിലായിരുന്നു കൊച്ചി സിറ്റി സൈബര്‍ പൊലീസിന്‍റെ അന്വേഷണം. 

പൊലീസ് കേസെടുത്തതിന് പിന്നാലെ പോസ്റ്റും അക്കൗണ്ടും മുക്കിയെങ്കിലും സൈബര്‍ പൊലീസ് പ്രതിയെ പിടികൂടി. സിനിമ പകര്‍ത്തിയവരെയടക്കം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories