തിരുവനന്തപുരം: ചലച്ചിത്ര- സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് പ്രാഥമിക നിഗമനം.
രണ്ടിലധികം ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധന ഫലം വന്നാല്‍ മാത്രമേ കൃത്യമായ കാരണം അറിയാനാകുമെന്നാണ് പോലീസ് പറയുന്നത്. ഇന്നലെയാണ്(ഞായര്‍) തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയാണെന്ന രീതിയില്‍ ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നീട് ഇത് തെറ്റാണെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു.