Share this Article
വികലാംഗനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു.
The police arrested a young man who cheated a disabled lottery scammer

കൊല്ലത്ത്  ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി വികലാംഗനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് പണം കൈക്കലാക്കിയ യുവാവിനെ പൊലിസ് അറസ്റ്റുചെയ്തു. കടയ്ക്കൽ കല്ലുവെട്ടാം കുഴി സ്വദേശി മനുവാണ് പിടിയിലായത്. ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി വികലാംഗനായ ലോട്ടറി വില്പനക്കാരനിൽ നിന്നും2000 രൂപ  കൈക്കലാക്കിയ കേസ്സിലാണ് മനുവിനെ കടയ്ക്കൽ പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20-ാം തിയതിയിലെ വിൻ വിൻ ലോട്ടറിയുടെ 2000 രൂപയുടെ സമ്മാനം അടിച്ച ടിക്കറ്റാണ് തിരുത്തിയത്.നാലക്ക സമ്മന നമ്പറായ 7048 ൽ അവസാന അക്കമായ 8 ന് പകരം 3 എന്നു തിരുത്തിയാണ് പണം കൈപ്പറ്റിയത്. കടയ്ക്കൽ പന്തളംമുക്ക് സ്വദേശി ജയു കുമാറാണ് കബളിപ്പിക്കപ്പെട്ടത്. തിരുത്തിയ ടിക്കറ്റ് നൽകി ഇവരുടെ കയ്യിൽ നിന്നും 1520 രൂപ വാങ്ങുകയും ബാക്കി 480 രൂപയ്ക്ക് ടിക്കറ്റ് എടുക്കുകയുമായിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ട വിവരം മനസ്സിലായത്.  പണം തിരികെ ചോദിച്ചിട്ടും നൽകാത്തതിനാൽ ജയകുമാർ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയതോടെയാണ് മനു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്  ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories