Share this Article
Union Budget
നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയില്‍
വെബ് ടീം
posted on 17-12-2024
1 min read
NURSING STUDENT FOUND DEAD

കോഴിക്കോട്: കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

(സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories