തൃശ്ശൂർ പാലപ്പിള്ളിയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാലപ്പിള്ളി പുലിക്കണ്ണിയിലാണ് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്
ഇന്ന് പുലർച്ചെ നാല് മണിക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം രണ്ടുമണിക്കൂറോളം കൃഷിയിടങ്ങളിൽ നിലയുറപ്പിച്ചാണ് കൃഷിനാശം വരുത്തിയത്..നിരവധി വാഴകളും തെങ്ങും കവുങ്ങും കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചു . തുടർന്ന് രാവിലെ ആറു മണിയോടെ ടാപ്പിങ്ങിന് എത്തിയ തോട്ടം തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. വന്യമൃഗ ശല്യത്താൽ ഏറെനാളായി പൊറുതി മുട്ടി കഴിയുകയാണ് പാലപ്പിള്ളി നിവാസികൾ. കാട്ടാനയുടെയും പുലിയുടെയും ശല്യമാണ് പാലപ്പള്ളിക്കാരെ ഏറെ നാളായി വലയ്ക്കുന്നത്. വന്യമൃഗ ശല്യത്തിൽ വനം വകുപ്പ് ഉൾപ്പെടെയുള്ളവർ ശാശ്വത പരിഹാരം കാണുന്നില്ലെന്നാണ് കർഷകരുടെ ആരോപണം
വന്യമൃഗ ശല്യം ഒഴിവാക്കാൻ വനാതിർത്തിയിൽ ട്രഞ്ചോ, വൈദ്യുത വേലിയോ സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.