വയനാട്ടില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. വിഷ്ണു, നബീല്‍ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവര്‍ വയനാട് ജില്ലക്ക് പുറത്ത് ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെ അറസ്റ്റ് ചെയ്ത ഹര്‍ഷിദ്, അഭിറാം എന്നിവരെ ഇരുപത്തിയാറാം തിയ്യതി വരെ റിമാന്‍ഡ് ചെയ്തു. വധശ്രമത്തിന് പുറമേ പട്ടികജാതി പട്ടികവര്‍ക്കാര്‍ക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.