Share this Article
image
ഭീതിനിറക്കുന്ന അന്തരീക്ഷം, ഭയാനകമായ ചിരി; 'ഭ്രമയുഗം' ടീസര്‍ പുറത്തിറങ്ങി
Eerie atmosphere, terrifying laughter; 'Bhramayugam' teaser released

ഭയപ്പാടിന്റെ ചിന്തകള്‍ക്കതീതമായി 'ഭ്രമയുഗം' ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മാതാക്കളാണ് സമൂഹമാധ്യമങ്ങളിലൂടെ ടീസര്‍ പുറത്തുവിട്ടത്. പേടിപ്പെടുത്തുന്ന വിവരണത്തോടുകൂടിയാണ് ട്രീസര്‍ തുടങ്ങുന്നത്. വെളിച്ചം വരുമ്പോള്‍ പൊട്ടിപ്പൊളിഞ്ഞ മനയ്ക്കുമുന്നില്‍ നില്‍ക്കുന്ന ഒരു ഒറ്റമുണ്ടുകാരന്‍ യുവാവ്. മനയിലേക്ക് കടന്നുചെല്ലുന്തോറും അവനെ കാത്തിരിക്കുന്നത് പേടിപ്പെടുത്തുന്ന അന്തരീക്ഷവും മനസ്സില്‍ ഭീതി നിറയ്ക്കുന്ന ഒരുപറ്റം കഥാപാത്രങ്ങളും. ടീസറിന്റെ അവസാനം ഭയാനകമാം ചിരി വിടര്‍ത്തുന്ന മമ്മൂട്ടി. അവിടെത്തീരുന്നു ഭ്രമയുഗത്തിന്റെ ടീസര്‍. 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലമാണ് ടീസറുടനീളം കാണാന്‍ സാധിക്കുന്നത്. പഴയകാലം സൂചിപ്പിക്കുന്നതരത്തിലാണ് കഥാപാത്രങ്ങളുടെ വേഷവിധാനവും. ടീസറില്‍ മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠനാചാരി, അമാല്‍ഡ ലിസ് തുടങ്ങിവരേയും  കാണാം. ഹൊറര്‍ ത്രില്ലര്‍ എന്ന നിലയില്‍ രാഹുല്‍ സദാശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേര്‍ന്നാണ്. മലയാളസിനിമയില്‍ കണ്ടുതഴമ്പിച്ച പ്രേതസങ്കല്‍പ്പങ്ങള്‍ക്ക് തന്റെ ആദ്യസിനിമയായ 'ഭൂതകാലം' ത്തിലൂടെ പുതിയ മാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ചയാളാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. അതുകൊണ്ടുതന്നെ മമ്മൂട്ടിക്കൊപ്പം സംവിധായകനിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. ചിത്രത്തിന്റെ റിലീസിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories