Share this Article
Union Budget
ഫറോക്ക് എസിപി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എല്‍എല്‍ബിയുടെ ട്രെയിലര്‍ പുറത്തിറങ്ങി
The trailer of LLB, written and directed by Farooq ACP AM Siddique, is out

ഫറോക്ക് എസിപി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എല്‍എല്‍ബിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്മാരായ സുരേഷ് ഗോപിയും ഇന്ദ്രന്‍സും ചേര്‍ന്ന് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രം ഫെബ്രുവരി 2ന് ചിത്രം തിയറ്ററുകളിലെത്തും.

ശീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ബാച്ചിലേഴ്‌സിന്റെ കഥയാണ് പറയുന്നത്. രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബി, സല്‍മാന്‍, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേര്‍ന്ന് ആലപിച്ച ചിത്രത്തിലെ പാറുകയായ് പടരുകയായ് എന്ന ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. മനു മഞ്ചിത്തിന്റെ വരികളും കൈലാസ് മോനോന്റെ സംഗീതവും കോര്‍ത്തിണക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചരിത്രത്തിലാദ്യമായ് എസിപി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരുക്കുന്ന സിനിമയാണ് ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ് എന്ന പൂര്‍ണ്ണ നാമത്തില്‍ അറിയപ്പെടുന്ന എല്‍ എല്‍ ബി.

ചിത്രത്തില്‍ റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ്, സീമ ജി നായര്‍, നാദിറ മെഹ്റിന്‍, കവിത ബൈജു, ചൈത്ര പ്രവീണ്‍ എന്നിവരും എത്തുന്നുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories