Share this Article
KERALAVISION TELEVISION AWARDS 2025
'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്ന'ത്തിന്റെ ട്രെയിലര്‍ പുറത്ത്
The trailer of 'oru bharatha sarkar uthpannam' is out

പുരുഷ വന്ധ്യംകരണം പ്രമേയമാകുന്ന സിനിമ'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്ന'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചെറിയ വേഷങ്ങളിലൂടെ മലയാളികള്‍ക്ക്  സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രത്തില്‍ ഷെല്ലി കിഷോര്‍ നായികയായി എത്തുന്നത്. 

സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നറെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ടി വി രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പുരുഷവന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയും നാല് കുട്ടികളുടെ പിതാവായ പ്രദീപനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജോയ് മാത്യു, ലാല്‍ ജോസ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അന്‍സര്‍ ഷായാണ്. ടി വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയെഴുതിയത് നിസാം റാവുത്തറാണ്. ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുക. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories