പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ആടു ജീവിതം. പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനാണ് ലോംഞ്ച് ചെയ്തത്.
മലയാളെ ഇന്ന് വരെ കണ്ടിട്ടില്ലാത്ത് ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് കൊച്ചി കൗണ്‍പ്ലാസയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍ നിര്‍വ്വഹിച്ചു.
ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസ്സി, രചയിതാവ് ബെന്യാമിന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെ സി ഈപ്പന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആടുജീവിതത്തിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എ ആര്‍ റഹ്‌മാന്‍ വേദിയില്‍ വച്ച് വാചാലനായി.
നിറഞ്ഞ സദസിന്റെ അകമ്പടിയോടെയായിരുന്നു വെബ്‌സൈറ്റ് ലോഞ്ച് ചെയ്യപ്പെട്ടത്. മാര്‍ച്ച് 28 ന് ചിത്രം തിയറ്ററുകളിലെത്തും. 'ഇത്തരത്തിലൊരു വെബ്‌സൈറ്റ് മലയാള സിനിമയില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണ്.
എന്തുകൊണ്ട് ഒരു വെബ്‌സൈറ്റ് എന്ന് പലരും ചോദിക്കുമ്പോഴും, ഇതിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങള്‍, അണിയറപ്രവര്‍ത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് അതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി പറഞ്ഞു.
മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14 നാണ് പൂര്‍ത്തിയായത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.