സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലുള്ള റിവ്യൂ ഒഴിവാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രതിഫലത്തിന് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ റിവ്യൂ നടത്തുന്നവരാണ് പലരും. പണം നല്‍കാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടാകാറുണ്ടെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ അടക്കം നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.
സിനിമ റിലീസ് ചെയ്ത് ആദ്യ 48 മണിക്കൂറില്‍ റിവ്യൂയെന്ന പേരില്‍ സിനിമയെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍ വ്‌ലോഗര്‍മാര്‍ ഒഴിവാക്കണമെന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതിഫലത്തിനുവേണ്ടി സമൂഹമാധ്യമത്തില്‍ റിവ്യൂ നടത്തുന്നവരാണു പലരും. പണം നല്‍കാന്‍ തയാറാകത്തവര്‍ക്കെതിരെ നെഗറ്റീവ് റിവ്യൂ ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇതില്‍ കേസെടുക്കാന്‍ നിലവില്‍ പരിമിതിയുണ്ട്. ഇക്കാര്യങ്ങള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, ബ്ലാക്ക് മെയിലിങ് തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരാത്തതാണു കാരണമെന്നും അമിക്യസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പരാതി നല്‍കാന്‍ സൈബര്‍ സെല്ലില്‍ പ്രത്യേക പോര്‍ട്ടല്‍ വേണം. സിനിമയുടെ പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്രമണം, അപമാനിക്കുന്ന ഭാഷ, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്നിവ തടയണം. സിനിമയ്ക്ക് ക്രിയാത്മകമായ വിമര്‍ശനം നടത്തണം.
വിമര്‍ശനങ്ങള്‍ക്ക് നിയമ, ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കണമെന്നും, പ്രഫഷണലിസമുണ്ടാകണമെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉള്‍പ്പെടെ നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.
അതേസമയം, സിനിമകളെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നാണ് മനസിലാക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നെഗറ്റീവ് കമന്റുകളുണ്ടായിട്ടും ഈയിടെ ചില പുതിയ സിനിമകള്‍ വിജയിച്ചെന്ന് അറിഞ്ഞെന്നും കോടതി .