Share this Article
'മലയാളി ഫ്രം ഇന്ത്യ' യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു
The release date of 'Malayali From India' has been announced

ജനഗണമന' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രം 'മലയാളി ഫ്രം ഇന്ത്യ' യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ് ചിത്രം കൂടിയായ 'മലയാളി ഫ്രം ഇന്ത്യ' മെയ് ഒന്നിനാണ്  റിലീസിനെത്തുന്നത്.

സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ പ്രോമോ വീഡിയോ സമൂഹമാധ്യങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'.

'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിര്‍വ്വഹിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണ്.

ഛായാഗ്രഹണം -സുദീപ് ഇളമന്‍. സംഗീതം -ജെയ്ക്‌സ് ബിജോയ്. സഹനിര്‍മ്മാതാവ് -ജസ്റ്റിന്‍ സ്റ്റീഫന്‍. ഏറെ കാലത്തിനു ശേഷമുള്ള നിവിന്റെ തിരിച്ചു വരവായാണ് ചിത്രത്തെ ആരാധകര്‍ അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories