വയനാടിനെ ദുരന്ത ഭൂമിയാക്കി മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. മരണം 93 ആയി. 100-ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. 200 അംഗ സൈനിക സംഘവും ഏഴിമല നാവികസേന സംഘവും സ്ഥലത്തുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ചൂരല്‍മല-മുണ്ടക്കൈ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയ സാഹചര്യത്തില്‍ 330 അടി ഉയരത്തില്‍ താത്കാലിക പാലം നിര്‍മ്മിക്കാനാണ് ശ്രമം. അതേസമയം മുണ്ടക്കൈയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അടിയന്തരമായി ആളുകളെ മാറ്റിപാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.