വളാഞ്ചേരി മുനിസിപ്പാലിറ്റി ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്ന് ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴിക്കി വിടുന്നതായി ആക്ഷേപം. നൂറുകണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മലിനജനം ഒഴുക്കിവിടുന്നത്.
പെരിന്തല്‍മണ്ണ റോഡില്‍ നഗര മദ്യത്തില്‍ സ്ഥിതിചെയ്യുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റി ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്നാണ് ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴിക്കി വിടുന്നത്. നൂറുകണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മലിനജനം ഒഴുക്കിവിടുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് ഇതില്‍ ചവിട്ടി വേണം നടക്കാന്‍. മാത്രവുമല്ല മാര്‍ക്കറ്റില്‍ ദിവസേന വ്യാപാരം നടത്തുന്ന വ്യാപാരികള്‍ ഈ ദുര്‍ഗന്ധം ശ്വസിച്ചാണ് രാവിലെ മുതല്‍ സ്ഥാപനങ്ങളില്‍ കഴിയുന്നത്.
മാസങ്ങളോളമായി ഈ സ്ഥിതി തുടരുകയാണ്. നഗരസഭ അധികൃതരോട് പരാതി പറഞ്ഞെങ്കിലും അധികൃതര്‍ മുഖം തിരിക്കുകയാമെന്ന് നാട്ടുകാര്‍ പറയുന്നു. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഇടം കൂടിയാണ് വളാഞ്ചേരിയിലെ മാര്‍ക്കറ്റ് പ്രദേശം.