Share this Article
സാബുവിന്റെ മരണം;അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായാല്‍ ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് ഭാര്യ
 Sabu's Death Case

ഇടുക്കി കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകന്‍ മുളങ്ങാശ്ശേരിയില്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും.

ആരോപണ വിധേയരായ  ബാങ്ക് ജീവനക്കാര്‍, സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറി വി.ആര്‍ സജി,സബുവിന്റെ ബന്ധുക്കള്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

തെളിവുകള്‍ ലഭിച്ചാല്‍ ആത്മഹത്യ  പ്രേരണക്കുറ്റം അടക്കം കൂടുതല്‍ വകുപ്പുള്‍ കേസില്‍ ഉള്‍പ്പെടുത്തും. സാബുവിന്റെ മൊബൈല്‍ ഫോണും വിശദ പരിശോധനയ്ക്ക് അയക്കുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories