കാസർഗോഡ് ജില്ലയിലെ ആകർഷകമായ ഒരു സ്ഥലമാണ് റാണിപുരം മലകൾ. ഒരുകാലത്ത് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കർണാടകവുമായി അതിർത്തി പങ്കിടുന്നു. "കേരളത്തിലെ ഊട്ടി എന്നും റാണിപുരം മലകൾ അറിയപ്പെടുന്നു അതുകൊണ്ടുതന്നെ ടൂറിസ്റ്റുകൾക്കിടയിൽ ഇഷ്ടപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് റാണിപുരം മലകൾ
മലയോര വനം:റാണിപുരം കാസർഗോഡിന്റെ മലയോര വനങ്ങളിലെ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാം.തണുപ്പുള്ള കാലാവസ്ഥ, ആഴമുള്ള കാടുകൾ, ഇതിന്റെ മനോഹാര്യത കൂട്ടുന്നു. നിത്യഹരിത ഷോല വനങ്ങൾ, അതിശയിപ്പിക്കുന്ന പുൽമേടുകൾ എന്നിവ പ്രകൃതിസ്നേഹികൾക്ക് പ്രത്യേക അനുഭവമായിരിക്കും. ആവേശകരമായ ട്രെക്കിംഗ് പാതകളും ഇവിടെ പേരുകേട്ടതാണ്.
വന്യജീവികൾ: റാണിപുരം വന്യജീവികളുടെ ഒരു പ്രധാന ആവാസകേന്ദ്രമായി അറിയപ്പെടുന്നു. ആനപ്പാത ഈ പ്രദേശത്തെ മറ്റൊരു ആകർഷകമായ കാര്യമാണ്. സന്ദർശകർക്ക് ആനക്കൂട്ടങ്ങൾ അവയുടെ സ്വാഭാവിക ആവാസസ്ഥലത്തിൽ ചുറ്റിത്തിരിയുന്നത് കാണാം.