Share this Article
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് വേറെ ആൾക്ക് കൈമാറാം; പുതിയ മാറ്റങ്ങളുമായി റെയിൽവെ
വെബ് ടീം
posted on 05-12-2024
1 min read
Train Tickets Transferable

ട്രെയിൻ യാത്രക്കാർക്ക് ഉപകാരപ്രദമായ പുതിയൊരു അപ്ഡേറ്റുമായി ഇന്ത്യൻ റെയിൽവെ. ഇനി മുതൽ ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിൽ പേരും യാത്ര തീയതിയും മാറ്റാം.

യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതായിരിക്കും ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയ ഈ പുതിയ നടപടി. പെട്ടന്ന് യാത്ര മാറ്റി വയ്ക്കേണ്ട സാഹചര്യം ഉണ്ടായാൽ ടിക്കറ്റ് റദ്ദാക്കാതെ പേര് മാറ്റി മറ്റൊരാൾക്ക് കൈമാറാം.

പേര് മാറ്റുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും

സമയപരിധി: ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അടുത്തുള്ള റെയിൽവേ ഓഫീസിൽ എത്തി അപേക്ഷ സമർപ്പിക്കണം.

ആവശ്യമായ രേഖകൾ: ടിക്കറ്റ് ഉടമയുടെയും പുതിയ യാത്രക്കാരന്റെയും ബന്ധം വ്യക്തമാക്കുന്ന തിരിച്ചറിയൽ രേഖകൾ കാണിക്കണം.

പ്രോസസ്സിംഗ്: റെയിൽവേ അധികൃതർ നിങ്ങളുടെ അപേക്ഷ പരിശോധിച്ച് ടിക്കറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

പ്രധാന കാര്യങ്ങൾ:

ഓഫ്‌ലൈൻ ടിക്കറ്റുകൾക്ക് മാത്രം: ഈ സൗകര്യം ഇപ്പോൾ ഓഫ്‌ലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കാണ് ലഭ്യമാകുക.

ഒരു തവണ മാത്രം: ഒരു ടിക്കറ്റിൽ ഒരു തവണ മാത്രമേ പേര് മാറ്റാൻ കഴിയൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article