മഞ്ഞുവീഴ്ചയും തണുത്ത പ്രഭാതവും കൊണ്ട് ഊട്ടി ശൈത്യകാലത്തെ സ്വാഗതം ചെയ്യുകയാണ്. മനോഹരമായ ഒരു ശീതകാല അനുഭവത്തിനായി ഊട്ടി സഞ്ചാരികളെ വിളിക്കുന്നുണ്ട്.
തണുത്തുറഞ്ഞ പ്രഭാതങ്ങളും മഞ്ഞിന്റെ ആദ്യ ലക്ഷണങ്ങളുമായി ഊട്ടി ശൈത്യകാലത്തിലേക്ക് കടന്നു കഴിഞ്ഞു. ഡിസംബര്‍ എന്നാല്‍ മഞ്ഞുവീഴ്ചയുടെ തുടക്കം കൂടിയാണ് ഊട്ടിക്ക്. മഞ്ഞുപാളികളാല്‍ പൊതിഞ്ഞ്, മനോഹരമായ ഒരു ശീതകാല അനുഭവം സൃഷ്ടിക്കുകയാണ് ഊട്ടി. ഇനിയുള്ള രണ്ട് മാസം ഊട്ടിയുടെ പ്രഭാതങ്ങള്‍ മഞ്ഞുകാലത്തിന്റെതു കൂടിയാണ്.
കാന്തല്‍, റേസ് കോഴ്സ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, തലൈകുന്ദ എന്നിവയുള്‍പ്പെടെ ഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങി. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. . പകല്‍സമയത്തെ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും, ശൈത്യകാലം പുരോഗമിക്കുമ്പോള്‍ ഊട്ടിയിലെ രാത്രികളില്‍ കൂടുതല്‍ തണുപ്പ് വര്‍ദ്ധിക്കും.
ജനുവരി ആദ്യത്തോടെ താപനില മെനസ് ഡിഗ്രിക്കും താഴെയാകും. ഊട്ടി സഞ്ചാരികളെ വരവേല്‍ക്കുകയാണ്. മസനഗുഡി വഴി ആണെങ്കിലും അല്ലെങ്കിലും ഊട്ടി കാത്തിരിക്കുന്നുണ്ട്. ആവി പാറുന്ന ഒരു നീലഗിരി കാപ്പിക്ക് മേല്‍ ഊട്ടിയുടെ അതിശൈത്യത്തിലേക്ക് .