Share this Article
Flipkart ads
മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലേക്ക്; വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു
munnar

താപനില മൈനസ് ഡിഗ്രിയിലേക്ക് എത്താൻ തുടങ്ങിയതോടെ  മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വിനോദസഞ്ചാരികളുടെ  എണ്ണം വര്‍ധിച്ചതോടെ പതിവുപോലെ മൂന്നാറില്‍ ഗതാഗതകുരുക്കും രൂക്ഷമായി.വരും ദിവസങ്ങളില്‍ തിരക്കിനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

 ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ നാല്  ദിവസങ്ങളായി വലിയ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്.വട്ടവട, മറയൂര്‍, മാങ്കുളം സൂര്യനെല്ലി തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്.

മാട്ടുപ്പെട്ടി, കുണ്ടള, ടോപ്പ് സ്‌റ്റേഷന്‍, രാജമല,ഗ്യാപ്പ്  റോഡ് തുടങ്ങി  മൂന്നാറിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്നു.സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ പതിവുപോലെ ഇത്തവണയും ഗതാഗത കുരുക്ക് അതിരൂക്ഷമായി. ഏറെ സമയം സഞ്ചാരികള്‍ റോഡില്‍ വാഹനത്തില്‍ ഇരിക്കേണ്ട സ്ഥിതിയുണ്ട്.

മാട്ടുപ്പട്ടി എക്കോ പോയിൻ്റ് കുണ്ഡലിയ അണക്കെട്ടിലെത്താൻ മൂന്നാറിലെ വിനോദസഞ്ചാരികളും സാധാരണക്കാരും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ ദുരിതം അനുഭവിക്കണം.

പല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ വേണ്ടവിധം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തും തിരക്കേറുന്ന സമയങ്ങളില്‍ പ്രതിസന്ധിയാകുന്നു.തിരക്ക് വര്‍ധിച്ചതോടെ മൂന്നാറില്‍ രാത്രി വൈകിയെത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം ലഭിക്കാതെ പോകുന്ന സ്ഥിതിയുമുണ്ടായി.

പുതുവത്സരാഘോഷമടുത്തതോടെ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കിനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും മുറികള്‍ പൂര്‍ണ്ണമായി തന്നെ സഞ്ചാരികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.ദേശിയപാതയില്‍ വാളറ മുതല്‍ നവീകരണ ജോലികള്‍ നടക്കുന്നതും ഗതാഗതകുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article