മലയാള ചലച്ചിത്രം ആടുജീവിതം ഓസ്‌കര്‍ നാമനിര്‍ദേശത്തിനുള്ള പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലേക്കാണ് സിനിമ തെരഞ്ഞടുക്കപ്പെട്ടതെന്ന് സംവിധായകന്‍ ബ്‌ളസി അറിയിച്ചു. 323 ചിത്രങ്ങളില്‍ നിന്ന് 207 ചിത്രങ്ങളാണ് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നാളെ മുതല്‍ വോട്ടിങ് ആരംഭിക്കും. 12 ആം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനം.