Share this Article
Union Budget
ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിൽ
Officer on Duty' Release Date Announced

കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിൽ എത്തുന്ന 'ഓഫീസർ ഓൺ ഡ്യൂട്ടി' റിലീസ് ഡേറ്റ് പുറത്ത്. ഫെബ്രുവരി 20ന് ആണ് ചിത്രത്തിൻ്റെ റിലീസ്. അടുത്തിടെ ചിത്രത്തിന്‍റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. കട്ടിമീശയുമായി കിടിലൻ പോലീസ് ലുക്കിലാണ് പോസ്റ്ററിൽ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇമോഷനൽ ക്രൈം ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. 

 നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം.

‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രസംയോജനം നിർവ്വഹിക്കുന്നത് കള, 2018, ആർ ഡി എക്സ്, സൂക്ഷ്മദർശിനി തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ എഡിറ്റിംഗ് നിർവ്വഹിച്ച ചമൻ ചാക്കോയാണ്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. 

പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള, ചീഫ് അസോ. ഡയറക്ടർ: ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോഷ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ:  ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, ക്രിയേറ്റീവ് ഡിറക്ടർ: ജിനേഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു, റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ: രാജേഷ് മേനോൻ, വാർത്താ പ്രചരണം: ഹെയിൻസ്,  കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories